ജ്യോതിഷ വിവാദത്തിൽ അടിതെറ്റി സി പി എം. പാർട്ടി സെക്രട്ടറിയുടെ ജ്യോതിഷി കൂടികാഴ്ച സിപിഎം രാഷ്ട്രീയത്തെ അടിമുടി പിടിച്ചുലയ്ക്കുന്നു. എംവി ഗോവിന്ദൻ തന്നെ കണ്ടിരുന്നുവെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ സ്ഥിരീകരിച്ചതോടെ എം വി
ഗോവിന്ദനും പാർട്ടിയും ഒരുപോലെ പ്രതിരോധത്തിലായി. കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമായ കാരണങ്ങളോ അതോ വ്യക്തിപരമായ വിശ്വാസ താൽപര്യമോ എന്ന വലിയ ചോദ്യമാണ് ഉയരുന്നത്. കണ്ണൂരിലെ സിപിഎം ആഭ്യന്തര കലഹത്തിന്റെ അലയടികളിൽ
നേരത്തെ ചേർന്ന സിപിഎം സംസ്ഥാന കമ്മറ്റിയിലാണ് ജ്യേതിഷ വിവാദം പൊന്തിയത് .
ജ്യോതിഷി കൂടിക്കാഴ്ച എം വി ഗോവിന്ദനും സിപിഎം നേതാക്കളും നിഷേധിക്കുന്നതിനിടയിലാണ് പയ്യന്നൂരിലെ ജ്യോത്സ്യൻ മാധവ പൊതുവാൾ കൂടിക്കാഴ്ച സ്ഥിരീകരിച്ചത്.എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് അദ്ദേഹംകുടുംബസമേതം എത്തിയതെന്നുമാണ് മാധവ പൊതുവാൾ വ്യക്തമാക്കിയത്. കൂടികാഴ്ച മാധവ പൊതുവാൾ സ്ഥിരീകരിച്ചതോടെ എം വി ഗോവിന്ദനും പാർട്ടിയും ഒരുപോലെ പ്രതിരോധത്തിലായി. കണ്ണൂരിലെ സിപിഎം ആഭ്യന്തര കലഹത്തിന്റെ അലയടികളിൽ
നേരത്തെ ചേർന്ന സിപിഎം സംസ്ഥാന കമ്മറ്റിയിലാണ് ജ്യേതിഷ വിവാദം പൊന്തിയത്. പി ജയരാജനാണ് സംസ്ഥാന കമ്മിറ്റിയിൽ
വിമർശനം ഉയർത്തിയത്.
മാധവ പൊതുവാളുമായി എംവി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയെന്നും ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിക്ക് നിരക്കുന്നതല്ലെന്നുമുള്ള വിമർശനമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത് . എന്നാൽ എം വി ഗോവിന്ദൻ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മാധവ പൊതുവാളിന്റെ സ്ഥിരീകരണം. കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമായ കാരണങ്ങളോ അതോ വ്യക്തിപരമായ വിശ്വാസ താൽപര്യമോ എന്ന വലിയ ചോദ്യം ഉയർത്തുകയാണ്. അദാനിയും അമിത്ഷായും ഉൾപ്പെടെയുള്ളവർ സ്ഥിരമായി ആശ്രയിക്കുന്ന ജ്യോത്സനാണ് മാധവ പൊതുവാൾ എന്നതാണ് കൂടിക്കാഴ്ചയെ ഏറെ വിവാദം ആക്കുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അദാനിയുമായി നടത്തിയ ചർച്ചയ്ക്ക് കളമൊരുക്കിയിരുന്നത്. മാധവ പൊതുവാൾ ആയിരുന്നെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.എം വി ഗോവിന്ദൻ്റെ ആർഎസ്എസ് ആഭിമുഖ്യ പരാമർശം വിവാദമായതിന് പിന്നാലെയാണ് ജ്യോതിഷി വിവാദവും പാർട്ടിയെ പിടിച്ചുലക്കുന്നത്. നേരത്തെ കോടിയേരി ബാലകൃഷ്ണനായി കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടൽ നടത്തിയത് ഏറെ വിവാദമായിരുന്നു. പാർട്ടി സെക്രട്ടറിയുടെജ്യോതിഷ വിവാദത്തിൽ അക്ഷരാർത്ഥത്തിൽ സി പി എം രാഷ്ട്രീയം അടിതെറ്റുകയാണ്.