15-ാം നിയമസഭയുടെ ആദ്യസമ്മേളനം 24ന് ; സ്പീക്കർ തെരഞ്ഞെടുപ്പ് 25ന്

 

തിരുവനന്തപുരം : 15-ാം കേരള നിയമസഭയുടെ ആദ്യസമ്മേളനം 24ാം തീയതി ചേരും. സ്പീക്കർ തെരഞ്ഞെടുപ്പ് 25ന് നടക്കും. പ്രോടേം സ്പീക്കര്‍ക്ക് മുന്നിലാവും നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുക. ഇന്നുചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കും. സഭാസമ്മേളനം വിളിച്ചു ചേര്‍ക്കാനും പ്രോടേം സ്പീക്കറെ നിയമിക്കാനുമുള്ള വിജ്ഞാപനം ഗവര്‍ണര്‍ പുറപ്പെടുവിക്കും.

Comments (0)
Add Comment