നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രത്തിലാദ്യം

Jaihind Webdesk
Monday, December 5, 2022

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണ പക്ഷത്തു നിന്നും യു.പ്രതിഭ , സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്ന് കെ കെ രമയുമാണ്  പാനലിലുള്ളത്.  ഇത് ആദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്.  വനിതകള്‍ വേണം എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് സ്പീക്കര്‍ എ എന്‍ ഷംസീറാണ്.

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലത്തപ്പോൾ സഭ നിയന്ത്രിക്കുന്നത് സ്പീക്കര്‍ പാനലിലുള്ള അംഗംങ്ങളാണ്