നിയമസഭാ തെരഞ്ഞെടുപ്പ് : യുഡിഎഫ് യോഗം ഇന്ന്

Jaihind News Bureau
Wednesday, March 3, 2021

തിരുവനന്തപുരം : യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് 3 മണിക്കാണ് യോഗം. അന്തിമ ഘട്ടത്തിലായ സീറ്റ് വിഭജന ചർചർച്ചകൾ ഇന്നത്തെ യുഡിഎഫ് യോഗം പരിഗണിക്കും. പത്താം തീയതിക്ക് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ഘടക കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ കാര്യങ്ങൾ കൂടി ഇന്നത്തെ ചർച്ചയിൽ വിഷയമാകും.