ഫോര്‍ട്ട് ആശുപത്രിയില്‍ പ്രതിയുടെയും സഹോദരന്‍റെയും അതിക്രമം; പോലീസുകാരന് പരിക്ക്; ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചു

Jaihind Webdesk
Sunday, April 30, 2023

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയും സഹോദരനും ഡോക്ടറുടെ മുറിയില്‍ അതിക്രമം നടത്തി. ആശുപത്രി ഉപകരണങ്ങളും നശിപ്പിച്ചു. ഒരു പോലീസുകാരന് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ വിവേകും, വിഷ്ണുവുമാണ് ആക്രമണം നടത്തിയത്. വൈദ്യപരിശോധനയക്ക് എത്തിച്ചപ്പോള്‍ ആശുപത്രിയില്‍ സഹോദരന്‍ വിഷ്ണു വരികയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ആക്രമണം നടത്തുകയുമായിരുന്നു.

ഇന്നലെ വിവേകിനെ മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ വിവേക് ആക്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതിയുടെ സഹോദരൻ വിഷ്ണു ആശുപത്രിയിലെത്തുകയും രണ്ടു പേരും ചേർന് ആക്രമണം നടത്തുകയായിരുന്നു. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം പ്രതി നശിപ്പിച്ചു. ഫോർട്ട് ആശുപത്രിയിൽ രണ്ടാംതവണയാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടാവുന്നത്.