ബിജെപി സ്ഥാനാർത്ഥിയുടെ കാറില്‍ ഇവിഎം : മെഷീന്‍ ഉപയോഗിച്ച ബൂത്തില്‍ റീപോളിങ് ; നാല് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Friday, April 2, 2021

 

ദിസ്പൂർ : അസമില്‍ ബിജെപി സ്ഥാനാർത്ഥിയുടെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം കണ്ടെത്തിയ സംഭവത്തില്‍ മെഷീന്‍ ഉപയോഗിച്ച ബൂത്തില്‍ റീപോളിങ് നടത്തും. നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. അസമിലെ പതര്‍കണ്ടി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്നാണ് വോട്ടിങ് യന്ത്രം കണ്ടെത്തിയത്. ജനങ്ങള്‍ കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളടക്കം സ്ഥലത്തെത്തുകയും കാര്‍ തടഞ്ഞ് പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.