ഏഷ്യന്‍ ഗെയിംസ്; ഹെപ്റ്റാത്തലണിലും ട്രിപ്പിൾ ജമ്പിലും ഇന്ത്യക്ക് സ്വർണത്തിളക്കം

Wednesday, August 29, 2018

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഹെപ്റ്റാത്തലണിലും ട്രിപ്പിൾ ജമ്പിലും സ്വർണത്തിളക്കം. സ്വപ്ന ബർമാനാണ് ഇന്ത്യക്ക് വേണ്ടി ഹെപ്റ്റാത്തലണിൽ സ്വർണം നേടിയത്.

പുരുഷ വിഭാഗം ട്രിപ്പിൾ ജമ്പിലാണ് അർപീന്ദറിന്‍റെ സ്വര്‍ണനേട്ടം. 48 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടുന്നത്.

അതേസമയം ചൈനക്കെതിരെ ഏകപക്ഷീയമായ ഒരു ഗോൾ ജയം സ്വന്തമാക്കി ഇന്ത്യ ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി ഫൈനലിൽ കടന്നു. ഫൈനലിൽ ഇന്ത്യ ജപ്പാനെ നേരിടും.