ഏഷ്യന്‍ ഗെയിംസിന് കൊടിയിറങ്ങി; ഇന്ത്യക്ക് എട്ടാം സ്ഥാനം

Sunday, September 2, 2018

മെഡൽ വേട്ടയിൽ റെക്കോർഡിട്ട് ഇന്ത്യ ചരിത്രമെഴുതിയ പതിനെട്ടാം ഏഷ്യൻ ഗെയിംസിന് ജക്കാർത്തയിൽ വർണശബളമായ സമാപനം. ഗെയിംസിൽ പങ്കെടുത്ത കായികതാരങ്ങളും ഗെയിംസിന്റെ ഭാഗമായിരുന്ന വോളണ്ടിയർമാരും പങ്കെടുത്ത മാർച്ച് പാസ്റ്റോടെയാണ് ഗെയിംസിന് തിരശീല വീണത്.

വെള്ളി നേടിയ വനിതാ ഹോക്കി ടീം നായിക റാണി രാംപാൽ സമാപനച്ചടങ്ങിൽ ഇന്ത്യൻ ദേശീയ പതാകയേന്തി. ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിദിഡോ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ചൈനയിലെ ഹാങ്ഷൂവാണ് ഏഷ്യന്‍ ഗെയിംസിന്‍റെ അടുത്ത വേദിയാകുന്നത്.

ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്