ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്‍റെ ട്രക്ക് കണ്ടെത്തി. ഗംഗാവലി നദിയില്‍ നാവികസേനയ്ക്ക് സിഗ്നല്‍ ലഭിച്ച സ്ഥലത്ത് നിന്ന് തന്നെയാണ് ട്രക്ക് കണ്ടെത്തിയത്. ട്രക്ക് കണ്ടെത്തിയ വിവരം ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു. നിർണായക കണ്ടെത്തല്‍ രക്ഷാദൗത്യത്തിന്‍റെ ഒമ്പതാം നാള്‍. ട്രക്ക് കരയില്‍ നിന്ന് 20 മീറ്റർ അകലെ. അര്‍ജുനായുള്ള തിരച്ചില്‍ അന്തിമഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. അതേ സമയം തിരച്ചില്‍ തടസ്സപ്പെടുത്തി ഷിരൂരില്‍ ശക്തമായ കാറ്റും മഴയും. ഈ സാഹചര്യത്തല്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ദര്‍ക്ക് പുഴയില്‍ ഇറങ്ങാന്‍ സാധിച്ചില്ല. രാത്രിയിലും തിരച്ചില്‍ തുടരും. നദിയില്‍ നിന്ന് ട്രക്ക് ലഭിച്ച വിവരം കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് എക്സിലൂടെ പങ്കുവെച്ചത്. ബൂം എക്സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.