അരിക്കൊമ്പന്‍റെ ജീവന്‍ അപകടത്തില്‍? കോളർ ഐഡിയുടെ പേരിലും നാടകം; ദുരൂഹത

Wednesday, April 19, 2023

 

ഇടുക്കി: പറമ്പിക്കുളത്തേക്ക് മാറ്റിയാൽ അരിക്കൊമ്പന്‍റെ ജീവൻ അപകടത്തിലെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ഒരു മാസത്തിനകം കൊമ്പനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം  അരിക്കൊമ്പന് ഘടിപ്പിക്കാനുള്ള റേഡിയോ കോളറിന്‍റെ കാര്യത്തില്‍ വനംവകുപ്പ് നടത്തിയ നാടകത്തിന്‍റെ വിവരങ്ങളും പുറത്തുവന്നു. റേഡിയോ കോളർ വാങ്ങാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ അസമിലേക്ക് പോയിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കലായിരുന്നു ലക്ഷ്യം.