ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; കാട്ടാന തകര്‍ത്തത് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീട്

Jaihind Webdesk
Friday, February 3, 2023

ഇടുക്കി:ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. അരിക്കൊമ്പൻ എന്ന കാട്ടാനയാണ് ബി എൽ റാവിൽ ഒരു വീട് ഭാഗികമായി തകർത്തത്. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ആർക്കും പരിക്കില്ല. നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി.

അതേസമയം വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ കാട്ടാനകളെ തുരത്തുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു.  ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍ റേഷന്‍കടയ്ക്ക് ചുറ്റും വനം വകുപ്പ് കഴിഞ്ഞ ദിവസം സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്‍റെ ആക്രമണം പതിവായിരുന്നു. പന്നിയാറിലെ റേഷന്‍ കട രണ്ടാഴ്ച്ചയ്ക്കുള്ളിൽ അഞ്ച് തവണയാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്.