ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ഇന്ന് ചുമതലയേൽക്കും

കേരളത്തിന്‍റെ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിന്റെ 24 ആം ഗവർണറായാണ് ആരിഫ് മുഹമ്മദ്ഖാൻ ചുമതലയേൽക്കുന്നത്.

മുൻ ഗവർണർ ആയിരുന്ന റിട്ട. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്‍റെ കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണറായി നിയമിച്ചത്. ഇന്നലെ തലസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് രാജ്ഭവനിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ 11 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റെടുക്കും . ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ സത്യവാചക ചടങ്ങിൽ സാക്ഷികളാവും. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയാണ് ആരിഫ് ഖാൻ.

സദാശിവത്തിന്‍റെ പിൻഗാമിയായി കേരളത്തിന്‍റെ ഇരുപത്തിനാലാമത് ഗവർണറായാണ് ആരിഫ് മുഹമ്മദ് ഖാൻ നിയമിതനാകുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയാണ് ആരിഫ് ഖാൻ. ചരൺസിംഗിന്‍റെ ഭാരതീയ ക്രാന്തിദളിലൂടെയാണ് 1970-കളുടെ ഒടുവിൽ ഇദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോൺഗ്രസിലെത്തി. ജനതാദൾ, ബി.എസ്.പി., ബി.ജെ.പി. എന്നീ പാർട്ടികളിലും പ്രവർത്തിച്ചു. രാജീവ് ഗാന്ധിയുടെയും വി.പി. സിങ്ങിന്‍റെയും മന്ത്രിസഭകളിൽ അംഗവുമായി.

keralaariff mohammad khan
Comments (0)
Add Comment