വാദങ്ങള്‍ പൊളിയുന്നു; ബിഎല്‍ഒമാരുടെ ആത്മഹത്യയില്‍ പ്രതിക്കൂട്ടിലായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

Jaihind News Bureau
Tuesday, December 2, 2025

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി രാജ്യത്തെ ബിഎല്‍ഒമാര്‍ അമിത ജോലിഭാരത്തിലും മാനസികസമ്മര്‍ദത്തിലുമാണ്. കേരളം, ഉത്തര്‍പ്രദേശ്,ഗുജറാത്ത്,പശ്ചിമ ബംഗാള്‍,രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലായി ഒരുപാട് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തും ശ്രമിച്ചതും വാര്‍ത്തയായി. കേരളത്തില്‍, കണ്ണൂരില്‍ അനീഷ് എന്ന ബിഎല്‍ഒ ആത്മഹത്യ ചെയ്തു. കോട്ടയം പൂഞ്ഞാര്‍ മണ്ഡലത്തിലെ ഒരു ബിഎല്‍ഒ കഴിഞ്ഞ ദിവസം ജീവനൊടുക്കും എന്ന് ഭീഷണി മുഴക്കി. ഉത്തര്‍പ്രദേശിലെ സുദീര്‍ കുമാര്‍ എന്ന ബില്‍ഒ വിവാഹ അവധി നിഷേധിച്ചതിന്റെ മാനസിക വേദനയില്‍ ജീവനൊടുക്കി. മറ്റൊരു ബിഎല്‍ഒയും വിഷം കഴിച്ചു മരിച്ചു. ഗുജറാത്തിലെ അധ്യാപകന്‍ അരവിന്ദ് വധേര്‍ ആത്മഹത്യ കുറുപ്പില്‍ ജോലിസമ്മര്‍ദം സഹിക്കാനാവില്ലയെന്നാണ് എഴുതിയത്.

ആകെ 60 ബിഎല്‍ഒമാര്‍ക്ക് 7 സൂപ്പര്‍വൈസര്‍മാര്‍ എന്ന നിലയില്‍ യുപിയില്‍ നിര്‍ദേശം നല്‍കിയതോടെ ഇവര്‍ക്കിടയില്‍ ഭീതി കൂടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിഎല്‍ഓമാര്‍ക്കൂ മതിയായ പരിശിലനം നല്‍കാതത്തും 2002 ലെ പട്ടിക അടിസ്ഥാനമാക്കിയതുമാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കിയത്. പ്രതിപക്ഷ നേതാക്കള്‍ ശക്തമായ വിമര്‍ശനമാണ് നടത്തുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏതു പാര്‍ട്ടിയെ തൃപ്തിപ്പെടുത്താനാണ്് ആളുകളെ മരണത്തിലെക്ക് തള്ളിവിടുന്നത് എന്നാണ് ചോദിച്ചത്. ജോലിയുടെ സമ്മര്‍ദ്ദം ഗുണനിലവാരം തകര്‍ക്കുമെന്നും,മനുഷ്യജീവിതത്തിന്‍െ മൂല്യം അവഗണിക്കപ്പെടുകയും ചെയ്യുമെന്നാണ് വിധഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്,

ജനാധിപത്യം ജനങ്ങളെ പേടിപ്പിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതല്ല, മറിച്ച് സ്വതന്ത്രമായ ചിന്തയിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കിയുളള തീരുമാനങ്ങള്‍ക്ക് വഴിയൊരുക്കുന്ന പ്രക്രിയയാണ്. ഉദ്യോഗസ്ഥരുടെ ജീവന് വിലനല്‍കാത്ത ഈ സമീപനം തിരുത്തപ്പെടുന്നില്ലെങ്കില്‍, അത് തെരെഞ്ഞെടുപ്പിനു മുമ്പ് തന്നെ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കും.