ആറൻമുള ഉതൃട്ടാതി ജലമേള 15 ന്

ചരിത്ര പ്രസിദ്ധമായ ആറൻമുള ഉതൃട്ടാതി ജലമേള ഈ മാസം 15 ന് നടക്കും. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലമേളയുടെ ഉത്ഘാടനം നിർവ്വഹിക്കും.

ഇത്തവണ ഉതൃട്ടാതി ജലമേളയിൽ വേഗതയുടെ അടിസ്ഥാനത്തിലല്ല വിജയികളെ നിശ്ചയിക്കുന്നതെന്ന് പള്ളിയോട സേവാ സംഘം ഭാരവാഹികൾ പറഞ്ഞു. ആറൻമുളയുടെ പരമ്പരാഗത ശൈലിക്ക് പ്രാഥാന്യം നൽകിക്കൊണ്ട് വഞ്ചിപ്പാട്ട്, തുഴച്ചിൽ ശൈലി, ചമയം, വേഷവിധാനം, അച്ചടക്കം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഇത്തവണ വിജയികളെ നിശ്ചയിക്കുന്നത്.

ഈ അഞ്ച് മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനായി വിധികർത്താക്കളുടെ പാനലും തയ്യാറായിട്ടുണ്ട്. അഞ്ച് മാനദണ്ഡങ്ങൾക്കും പ്രത്യേകം മാർക്ക് നൽകുകയാണ് ഇത്തവണ ചെയ്യുന്നത്. മത്സര വള്ളംകളി ഒഴിവാക്കുന്നതിലൂടെ ജലമേളയുടെ ദൃശ്യഭംഗി വർധിപ്പിക്കാനാവുമെന്നാണ് സംഘാടകർ കണക്കാക്കുന്നത്.
ജലമേളയുടെ ഉദ്ഘാടനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. എ ബാച്ചിലും ബി ബാച്ചിലും ഒന്നാം സമ്മാനം നേടുന്നവയ്ക്ക് മന്നം ട്രോഫിയും എ ബാച്ചിൽ ഏറ്റവും നല്ല ചമയത്തിന് ആർ ശങ്കർ ട്രോഫിയും ബി ബാച്ചിൽ ഏറ്റവും നല്ല ചമയത്തിന് ആറൻമ്മുള പൊന്നമ്മ ട്രോഫിയും ലഭിക്കും.

https://www.youtube.com/watch?v=QVDyR5xprwM

Comments (0)
Add Comment