യുഎസ്- ഇറാന്‍ യുദ്ധം വന്നാല്‍ മധ്യപൂര്‍വദേശം ‘അറബ് വസന്തമാകും’ ; ലോകം കണ്ട ഭീകര പോരാട്ടമാകുമെന്ന് ‘വോക്‌സ് ‘

B.S. Shiju
Wednesday, July 10, 2019

ദുബായ് : ഇറാന്‍-അമേരിക്ക സംഘര്‍ഷം അനുദിനം രൂക്ഷമായതോടെ, മധ്യപൂര്‍വദേശം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തീപിടിക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം, യുദ്ധം ഉണ്ടായാല്‍, അത് ലോകം കണ്ട ഏറ്റവും ഭീകര പോരാട്ടമായിരിക്കുമെന്ന് വോക്‌സ് ന്യൂസിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

ഇറാനുമായി 2015 ല്‍ ഒപ്പിട്ട, ആണവകരാറില്‍ നിന്ന് ,ട്രംപ് ഭരണകൂടം പിന്മാറിയതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഭീകര സംഘടനകള്‍ക്ക് , ഇറാന്‍ സഹായം നല്‍കുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് , ഇറാനെതിരെ കനത്ത ഉപരോധങ്ങളും യുഎസ് ഏര്‍പ്പെടുത്തി. ഇറാനുമായി ഇന്ധന ഇടപാട് ഉള്‍പ്പെടെയുള്ള, വ്യാപാരങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കും യുഎസിന്റെ ഉപരോധ ഭീഷണി വന്നു. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ , കപ്പല്‍ ആക്രമണങ്ങള്‍ മധ്യപൂര്‍വദേശ മേഖലയില്‍, വീണ്ടും സംഘര്‍ഷം രൂക്ഷമാക്കി. കൂടാതെ, ഇറാന്‍, ഇസ്രായേല്‍, അമേരിക്കന്‍ ലോക നേതാക്കളുടെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഏറ്റുമുട്ടല്‍ പ്രസ്താവനകളും അന്തരീക്ഷം കൂടുതല്‍ മോശമാക്കി.

ഇതിനിടെ, അമേരിയ്ക്ക് നേരെയുള്ള, ഇറാന്റെ പ്രകോപനം, ഏതു തരത്തില്‍ ഉണ്ടായാലും, അത് ഉചിതമായി നേരിടാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം. ഇറാന്റേത് തീക്കളിയാണെന്നും ട്രംപ് ആവര്‍ത്തിച്ച് ആരോപിച്ചു. ഇതിനിടെ, യുഎസ്-ഇറാന്‍ യുദ്ധം ഉണ്ടായാലുള്ള സാഹചര്യങ്ങളെപ്പറ്റി വിദഗ്ധരുമായി സംസാരിച്ച് ‘വോക്‌സ്’ ന്യൂസ് പോര്‍ട്ടല്‍ തയ്യാറാക്കിയ, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു. ‘ഭൂമിയിലെ നരകമായിരിക്കും ആ യുദ്ധം’ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാസങ്ങളോളം നീളുന്ന യുദ്ധത്തില്‍ ഇറാനിലെയും യുഎസിലെയും ജീവിതം ആശങ്കയിലാകും. ലക്ഷങ്ങള്‍ കൊല്ലപ്പെടും. ലോകം കണ്ട ഏറ്റവും ഏറ്റവും ഭീകരമായ പോരാട്ടമായിരിക്കും അത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം, അറബ് വസന്തം പോലെ, ഇത് മധ്യപൂര്‍വദേശത്ത് ,വര്‍ഷങ്ങളോളം തുടരുന്ന സംഘര്‍ഷമാകുമെന്നും വിദ്ഗദര്‍ വിലയിരുത്തുന്നു.