വിവാദ റഫേൽ ഇടപാട് : നരേന്ദ്ര മോദിയ്‌ക്കെതിരെ തിരിഞ്ഞ്‌ അറബ് മാധ്യമങ്ങളും

Jaihind News Bureau
Sunday, September 23, 2018

റഫേൽ യുദ്ധവിമാന ഇടപാട് വൻ വിവാദമായതോടെ അറബ് വാർത്താ മാധ്യമങ്ങളും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ തിരിയുന്നു. അതേസമയം, കേന്ദ്ര സർക്കാറിന് എതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങൾക്ക് വൻ പ്രാധാന്യമാണ് അറബ് വാർത്താ മാധ്യമങ്ങൾ നൽകുന്നത്.