നിയമന കത്ത് വിവാദം; ഇന്ന് മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കും

Jaihind Webdesk
Thursday, November 24, 2022

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. ശേഷം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെയും കൗൺസിലർ ഡിആര്‍ അനിലിന്‍റെയും മൊഴികളുമെടുക്കും. ഇവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയാകും മൊഴി രേഖപ്പെടുത്തുക. നിയമന കത്ത് വിവാദത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ച സാഹചര്യത്തിൽ അന്വേഷണ സംഘം കൂടുതൽപ്പേരെ ചോദ്യം ചെയ്യും. യഥാർത്ഥ കത്തും തെളിവുകളും നശിപ്പിച്ചിരിക്കാൻ സാധ്യതയുള്ളതായിട്ടാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ . കത്ത് മേയറു ഓഫിസിൽ തന്നെ തയ്യറാക്കിയതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.