എ പി അഹമ്മദ് കബീറിന് വിദ്യാഭ്യാസ സാമൂഹികശാസ്ത്രത്തില്‍ ജെഎന്‍യു ഡോക്ടറേറ്റ്

Jaihind News Bureau
Friday, May 16, 2025

പുതുപ്പാടി : എ പി അഹമ്മദ് കബീറിന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസ സാമൂഹികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണ ബീഹാര്‍ കേന്ദ്ര സര്‍വകലാശാലയില്‍ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.

പുതുപ്പാടി മണല്‍വയല്‍ അരിപ്പോയില്‍ അബ്ദുറഹ്‌മാന്റെയും നഫീസയുടെയും മകനാണ്. മദ്രാസ് ഐഐടി പോസ്റ്റ് ഡോക്ടറല്‍ ഗവേഷകയായ ഡോ. ഷൈബുന ജീവിതപങ്കാളിയും, ഐഐടി മദ്രാസ് ക്യാമ്പസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അലന്‍ കബീര്‍ മകനുമാണ്.