കർഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം ; ടി.എൻ പ്രതാപൻ എംപി ഇന്ന് സുപ്രീം കോടതിയിൽ ഹർജി നല്‍കും

Jaihind News Bureau
Monday, September 28, 2020

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ  കർഷക ദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തം. കോണ്‍ഗ്രസ് ഇന്ന്  എല്ലാ സംസ്ഥാനങ്ങളിലും  രാജ്ഭവൻ മാർച്ച് നടത്തി ഗവർണർക്ക് നിവേദനം നല്‍കും. കർഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നൽകൽ എന്നിവയും വരും ദിവസങ്ങളിലുണ്ടാകും. കർഷക സംഘടനകൾ ആഹ്വനം ചെയ്ത ട്രെയിൻ തടയൽ സമരവും തുടരുകയാണ്. നിയമങ്ങൾക്കെതിരെ ടി.എൻ പ്രതാപൻ എം.പി ഇന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് രാഷ്ട്രപതി ഒപ്പുവെച്ച ബില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാർച്ച് രാവിലെ 10 ന് ആരംഭിക്കും. തുടര്‍ന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാജ്‌ഭവനിലെത്തി ഗവര്‍ണറെ കണ്ട്‌ നിവേദനം നല്‍കും. രാജ്‌ഭവന്‌ മുന്നില്‍ നടക്കുന്ന സത്യഗ്രഹ സമരത്തില്‍ കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ പങ്കെടുക്കും.

https://www.facebook.com/tnprathapanonline/videos/3133977306731853