‘വികസനവിരുദ്ധത സിപിഎമ്മിന്‍റെ മുഖമുദ്ര, കേരളം ശ്രീലങ്കയുടെ മറ്റൊരു പതിപ്പായി മാറുന്നു’: രമേശ് ചെന്നിത്തല | VIDEO

Jaihind Webdesk
Friday, May 20, 2022

തൃക്കാക്കര: വികസന വിരുദ്ധതയാണ് സിപിഎമ്മിന്‍റെ മുഖമുദ്രയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആ മുഖമുദ്ര മാറ്റാനാണ് ഒരിക്കലും നടപ്പിലാകിലാത്ത കെ റെയിലുമായി സിപിഎം മുന്നോട്ടുവരുന്നത്. വികസന വിരുദ്ധ നയമാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും കേരളം ശ്രീലങ്കയുടെ മറ്റൊരു പതിപ്പായി മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.