പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെ തിരിച്ചെടുത്തു

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന നഗരസഭാ സെക്രട്ടറിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ആന്തൂര്‍ നഗരസഭാ സെക്രട്ടറിയായിരുന്ന എം കെ ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്.
പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ മരണവുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായി എന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഈ കേസില്‍ ആര്‍ക്കെതിരെയും തെളിവില്ലാത്തത് കൊണ്ട്, കേസ് അവസാനിപ്പിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തിലെ മനോവിഷമമാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Comments (0)
Add Comment