
കണ്ണൂര്‍ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കാന്‍ ശ്രമം. സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കാനാണ് ശ്രമം.
ആന്തൂരിലെ 26- അഞ്ചാംപീടിക വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ലിവ്യയെയാണ് സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി വെള്ള പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയതായി ഡി സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്.ജനാധിപത്യ ധ്വംസനമാണ് ആന്തൂരില്‍ നടക്കുന്നതെന്ന് മാര്ട്ടിന് ജോര്‍ജ്ജ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.