‘ജനങ്ങളുടെ പ്രശ്നങ്ങളില്‍ മറുപടി പറയൂ, അന്ധവിശ്വാസം പ്രചരിപ്പിച്ച് പദവിയുടെ അന്തസ് കളയരുത്’; മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി

Thursday, August 11, 2022

ന്യൂഡല്‍ഹി: കറുപ്പണിഞ്ഞ് പ്രതിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ദുര്‍മന്ത്രവാദവുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

അന്ധവിശ്വാസം ഉളവാക്കുന്ന വാക്കുകൾ പ്രചരിപ്പിച്ച് പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ് കളയരുതെന്ന് രാഹുൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങളിലാണ് മറുപടി പറയേണ്ടത്. കൊള്ളരുതായ്മകൾ മറച്ചുവെക്കാനാണ് മോദിയുടെ ശ്രമം. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാനമന്ത്രി കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.