ഗ്യാപ്പ് റോഡിൽ വീണ്ടും നിയമലംഘനം; കാറിന്‍റെ ഡോറിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം, സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

Jaihind Webdesk
Monday, June 17, 2024

 

കൊച്ചി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും യുവാക്കളുടെ അഭ്യാസ പ്രകടനം. തമിഴ്നാട് രജിസ്ട്രേഷനിൽ ഉള്ള വാഹനത്തിലാണ് മൂന്ന് യുവാക്കൾ വാഹനത്തിന്‍റെ വിൻഡോയിലൂടെ ഉയർന്നു നിന്ന് അഭ്യാസം കാട്ടിയത്. ദേശീയ പാതയിലെ ഗ്യാപ്പ് റോഡിനും – മൂന്നാറിനും ഇടയിലെ പാതയിൽ ആണ് സംഭവം. കഴിഞ്ഞ ദിവസം കേരള രജിസ്ട്രേഷനിലുള്ള വാഹനത്തിൽ യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത് വാർത്തയാവുകയും എംവിഡി അന്വേഷണം ആരംഭിക്കുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലായിരുന്നു അപകടയാത്ര. രണ്ടാഴ്ച്ചക്കിടെ ഇത് മൂന്നാമത്തെ തവണയാണ് ഗ്യാപ്പ് റോഡിൽ യുവാക്കളുടെ സാഹസിക പ്രകടനം. പാതയിലൂടെ ഇത്തരത്തിൽ സാഹസിക യാത്ര നടത്തുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.