ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ ആളുടെ അമളിയെക്കുറിച്ച് നമ്മള്‍ കേട്ടിട്ടില്ലേ. ഇപ്പോള്‍ എസ്എഫ്‌ഐക്ക് സംഭവിച്ചതും അത് തന്നെ. പോത്തിന് ചുവപ്പ് നിറം കണ്ടാല്‍ ഹാലിളകുന്നതു പോലെയാണ് SFI പ്രവര്‍ത്തകര്‍ക്ക് മൂവര്‍ണ്ണ കൊടി കണ്ടാല്‍. എന്നാല്‍ ഇത്തവണ ഉന്നം പിഴച്ചു. കോണ്‍ഗ്രസ്സ് കൊടിമര മാണെന്ന് കരുതി ആവേശത്തോടെ പിഴുത് കൊണ്ടുപോയത് ഏതൊ ഒരു കൊടിമരം. ഇനി സഖാക്കളോടാണ് കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസ്സും, എന്‍സിപി ക്കുമെല്ലാം മൂവര്‍ണ്ണ കൊടിമരം തന്നെയാണ്. എന്നാല്‍ എസ്എഫ്‌ഐ പിഴുത് മാറ്റിയത് ഇവരുടെയും കൊടിമരമല്ല എന്നുള്ളതാണ് തമാശ. കോണ്‍ഗ്രസ് കൊടിമരമെന്ന് കരുതി ആവേശത്തോടെ മുദ്രാവാക്യം വിളിച്ച സഖാക്കള്‍ പ്ലിംഗ്.
അതേസമയം, കണ്ണൂര്‍ നഗരത്തിലും എസ്എഫ്‌ഐ അക്രമം അതിരുകടക്കുകയാണ്. പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. നഗരത്തിലെ വിവിധ ഇടങ്ങളിലെ കെ.സുധാകരന്‍ എംപിയുടെ ചിത്രങ്ങളുള്ള ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. പ്രകോപനപരമായ മുദ്രാവാക്യവും പ്രവര്‍ത്തകര്‍ മുഴക്കിയിരുന്നു. കോണ്‍ഗ്രസ് കൊടിമരം എന്ന് ധരിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മറ്റൊരു ത്രിവര്‍ണ ചായം പൂശിയ കൊടിമരം പിഴുത് എടുത്ത് കൊണ്ടുപോയത്.