മണിപ്പൂരില്‍ വീണ്ടും ബലാത്സംഗക്കൊല; രണ്ട് യുവതികളെ ക്രൂരമായി കൊലപ്പെടുത്തി

Jaihind Webdesk
Saturday, July 22, 2023

 

ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും ബലാത്സംഗക്കൊല. ഇംഫാൽ ഈസ്റ്റിൽ കാർ വാഷ് സെന്‍റ‍റിലെ ജോലിക്കാരായ 21, 24 വയസുള്ള രണ്ട് യുവതികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുനൂറോളം വരുന്ന സംഘം യുവതികളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് 4 ന് നടന്ന സംഭവത്തിൽ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും പോലീസ് നൽകിയില്ലെന്ന് കുടുംബം. അതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പത്തൊൻപതുകാരനാണ് അറസ്റ്റിലായത്. അതേസമയം മണിപ്പൂരില്‍ വീണ്ടും സംഘർഷമുണ്ടായി. ഇംഫാലിൽ കുകി സ്ത്രീകളുടെ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്.