കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ട; 56 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മൂന്നുപേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 56 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ രണ്ടു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തൂത സ്വദേശി മുഹമ്മദ് അഷ്റഫ് ആണ് 946 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസിന്‍റെ പിടിയിലായത്. സ്വര്‍ണ്ണം നേര്‍ത്ത പൊടിയാക്കിയ ശേഷം 4 കാപ്സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. ഈ വര്‍ഷം കോഴിക്കോട് എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 27-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

 

Comments (0)
Add Comment