സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം ഇന്ന് വയനാട്ടില്‍. ഇന്നലെ കാസര്‍ഗോഡ് നിന്ന് ആരംഭിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ന് വയനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ജില്ലാ തല യോഗം നടക്കും. സമൂഹത്തില്‍ വിവിധ മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമുദായ നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, എഴുത്തുകാര്‍ എന്നിങ്ങനെ വയനാട്ടില്‍ നിന്നുള്ള 500 പേരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കും. രാവിലെ 10:30 മുതല്‍ 12:30 വരെ കൂടിക്കാഴ്ച നീളും. അതിനു ശേഷം എന്റെ കേരളം പരിപാടിയുടെ പ്രദര്‍ശന മേള നടക്കും. കല്‍പറ്റയില്‍ ഇന്ന് വൈകുന്നേരം നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പൊതു സമ്മേളനവും നടത്തും. ഇതിന്റെ എല്ലാം ഭാഗമാകാന്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ആശാ പ്രവര്‍ത്തകരുടെ സമരം രണ്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഓണറേറിയം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശമാരെ ഒന്ന് പരിഗണിക്കുക പോലും ചെയ്യാതെയാണ് കോടികള്‍ ചെലവഴിച്ചുള്ള സര്‍ക്കാരിന്റെ വാര്‍ഷിഘോഷം. സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ നിയമന കാവാവധി അവസാനിച്ചപ്പോള്‍ നീതി ലഭിക്കാതെയാണ് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ നിന്നും അവര്‍ കരഞ്ഞു കൊണ്ട് സമരം അവസാനിപ്പിച്ച് പോയത്. മറ്റൊരു കൂട്ടര്‍ ഇപ്പോഴും നീതിക്കായി സമരം തുടരുന്നു. ഇതെല്ലാം കണ്‍മുന്നില്‍ നടന്നിട്ടും എന്തിന്റെ പേരിലാണ് വാര്‍ഷിഘോഷം നടത്തുന്നത് എന്നാണ് മനസ്സിലാകാത്തത്. നാട് കുട്ടിച്ചോറാക്കിയതിന്റെ ആഘോഷമാണെങ്കില്‍ ഒരു കണക്കിന് ശരിയാണ്. പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ച ഒന്നാണ്. ഇതെല്ലാം ഒരു പ്രഹസനമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും മനസ്സിലാക്കാന്‍ ഒരു കൊച്ചു കുട്ടിയുടെ ബുദ്ധി മതി.