അനില്‍കാന്ത് പൊലീസ് മേധാവി ; തീരുമാനം മന്ത്രിസഭായോഗത്തില്‍

Jaihind Webdesk
Wednesday, June 30, 2021

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവില്‍ റോഡ് സുരക്ഷ കമ്മീഷണറാണ്. 88 ബാച്ച് ഉദ്യോഗസ്ഥനായ അനില്‍കാന്ത് ഡല്‍ഹി സ്വദേശിയാണ്. എഡിജിപിയായ അനില്‍കാന്തിന് അടുത്തമാസമാണ് ഡിജിപി റാങ്ക് ലഭിക്കുക. ബി.സന്ധ്യ, സുദേഷ് കുമാർ എന്നിവരെ ഒഴിവാക്കിയാണ് നടപടി.