നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; നിരവധിപേര്‍ക്ക് പരിക്ക്

Jaihind Webdesk
Saturday, January 28, 2023

ഇടുക്കി: ഏലപ്പാറയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി.   നിരവധി ആളുകള്‍ക്ക് പരിക്ക് .
ഇന്ന് രാവിലെയായിരുന്നു അപകടം. നെടുങ്കണ്ടത്തേക്ക് പോകുകയായിരുന്ന ബസ് സ്റ്റാൻഡിലെത്തിയപ്പോൾ ബ്രേക്ക് നഷ്‌ടമാകുകയായിരുന്നുവെന്നാണ് വിവരം.

ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലേക്കും കാറിലേക്കും ബസ് ഇടിച്ചു കയറി. നിരവധി വാഹനങ്ങളാണ് അപകടത്തിൽ തകർന്നത്. വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല.