മലപ്പുറത്ത് വീണ്ടും വൈറൽ ഹെപ്പറ്റൈറ്റിസ്; നാളെ അടിയന്തര യോഗം ചേരും

 

മലപ്പുറം: മലപ്പുറത്ത് നാളെ അടിയന്തര യോഗം ചേരും. മഞ്ഞപ്പിത്ത ബാധയുടെ പശ്ചാത്തലത്തിലാണ് നാളെ അടിയന്തരയോഗം ചേരാന്‍ തീരുമാനമായത്.  ജില്ല മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. അതേസമയം നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ വലിയ ആശങ്കയിലാണ്.

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുകയാണ്. മഞ്ഞപിത്തം ബാധിച്ച് ഇന്ന് ഒരു മരണം കൂടിയായതോടെ ജനങ്ങള്‍ ആശങ്കയിലാണ്.  അഞ്ച് മാസത്തിനിടെ 7 പേരാണ് മരിച്ചത്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സക്കീറിന്‍റെ മരണം. ഇതോടെ ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണെന്ന ആശങ്ക പരന്നു.

Comments (0)
Add Comment