SFI| ‘വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റിക്കൊടുക്കുന്ന സമീപനം’: പി.എം. ശ്രീയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എസ്.എഫ്.ഐ

Jaihind News Bureau
Friday, October 24, 2025

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍. സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴടങ്ങുന്ന വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ക്യാമ്പസുകളിലും നാട്ടിലിറങ്ങിയും സമരം ചെയ്തത് തങ്ങള്‍ മാത്രമാണെന്നും, മുദ്രാവാക്യങ്ങളെ ഒറ്റിക്കൊടുക്കുന്ന സമീപനം തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ശരത് രവീന്ദ്രന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം:

സംഘപരിവാര്‍ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ ക്യാമ്പസുകളിലും നാട്ടിന്‍ പുറങ്ങളിലും
ചര്‍ച്ച ചെയ്തതും സമരം ചെയ്തതും ഞങ്ങള്‍ മാത്രമാണ്..
വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണില്‍ നിന്നായാലും തിരുത്തപ്പെടേണ്ടതാണ്..
കീഴടങ്ങല്‍ മരണവും ചെറുത്ത് നില്‍പ്പ്
പോരാട്ടവുമാണ്…