ശബരിമലയില്‍ ഇന്നും സ്ത്രീപ്രവേശനം ഉണ്ടാകില്ല; അമ്മിണിയും മടങ്ങിപ്പോയി

Jaihind Webdesk
Sunday, December 23, 2018

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ ആദിവാസി നേതാവ് അമ്മിണിയും തിരികെ പോയി. ചെന്നൈയില്‍ നിന്നെത്തിയ മനിതിസംഘം പമ്പയിലെത്തി സന്നിധാനത്തേക്ക് കയറാന്‍ സാധിക്കാതെ തിരികെ പോയതിന് പിന്നാലെയാണ് അമ്മിണി മടങ്ങാന്‍ തീരുമാനിച്ചത്. പോലീസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇവര്‍ തിരികെ പോയത്.
ഞായറാഴ്ച്ച രാവിലെ പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെത്തിയ അമ്മിണിയ്ക്ക് നിലയ്ക്കല്‍ വരെ സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിച്ചിരുന്നു. അമ്മിണിയെ എരുമേലി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.