ബോളിവുഡ് നടൻ അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. സിനിമാ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരോമന്നത അംഗീകാരമാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം.
ബച്ചന് നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നൽകി അമിതാഭ് ബച്ചനെ ആദരിച്ചിട്ടുണ്ട്. 1969ൽ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയാണ് ബച്ചൻ തുടക്കം കുറിച്ചത്. ഡോ. ഹരിവംശറായ് ബച്ചന്‍റെയും തേജിയുടെയും മകനാണ്. നടി ജയ ബാധുരിയാണ് ഭാര്യ. ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ, ശ്വേത ബച്ചൻ നന്ദ എന്നിവർ മക്കളാണ്.
The legend Amitabh Bachchan who entertained and inspired for 2 generations has been selected unanimously for #DadaSahabPhalke award. The entire country and international community is happy. My heartiest Congratulations to him.@narendramodi @SrBachchan pic.twitter.com/obzObHsbLk
— Prakash Javadekar (Modi Ka Parivar) (@PrakashJavdekar) September 24, 2019