കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവർ ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ : ജോലി ലഭിച്ചത് പാർട്ടി ശുപാർശയില്‍ ; ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് | Video

Jaihind News Bureau
Sunday, September 6, 2020

 

പത്തനംതിട്ട : കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ നൗഫൽ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകനെന്ന് കോണ്‍ഗ്രസ്. സി.പി.എം ശുപാർശയിലാണ് ഇയാളെ ആംബുലൻസ് ഡ്രൈവറായി നിയമിച്ചതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ആരോപിച്ചു. കൊലപാതകക്കേസിലടക്കം പ്രതിയാണ് നൗഫൽ. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാള്‍ക്ക് എങ്ങനെ ആംബുലൻസ് ഡ്രൈവറായി നിയമനം ലഭിച്ചുവെന്നത് വ്യക്തമാക്കണം. പാർട്ടി ശുപാർശയുണ്ടെങ്കിൽ ഏത് ക്രിമിനിലിനും ഏത് ഉദ്യോഗത്തിലും കയറിപ്പറ്റാവുന്ന അവസ്ഥയാണ് ഇടത് ഭരണത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾക്കൊപ്പം അർധരാത്രിയിൽ രോഗിയായ രണ്ട് സ്ത്രീകളെ മാത്രം കയറ്റി അയച്ചത് ആരോഗ്യവകുപ്പിന്‍റെ കുറ്റകരമായ അനാസ്ഥയാണ്. ഡി.വൈ.എഫ്.ഐയുടെ  പ്രവർത്തകനായ നൗഫലിന് ആരാണ് ജോലി നല്‍കിയത് എന്നതില്‍ ആരോഗ്യമന്ത്രി മറുപടി പറയണം. കൊവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ടതിലെ ഒന്നാം പ്രതി ആരോഗ്യവകുപ്പാണെന്നും പഴകുളം മധു പറഞ്ഞു.

https://www.youtube.com/watch?v=vqSQSflDjJc