കൊല്ലം ബൈപ്പാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; ആംബുലൻസ് കത്തി നശിച്ചു; മൂന്നു പേർക്ക് പരുക്ക്

Wednesday, July 10, 2019

കൊല്ലം ബൈപ്പാസിൽ കല്ലുന്താഴത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ആംബുലൻസ് കത്തി നശിച്ചു.
സമീപത്തെ കുഴിയിലേക്ക് മറിഞ്ഞാണ് ആംബുലൻസ് കത്തിനശിച്ചത്. പുലർച്ചെ 4.45 നായിരുന്നു അപകടം.

ആംബുലൻസിലുണ്ടായിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊട്ടാരക്കരയിൽ നിന്നും രോഗിയുമായി കൊല്ലത്തേക്കു വന്ന ആംബുലൻസും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കല്ലുംതാഴം ജംഗ്ഷനിലാണ് കുട്ടിയിടിച്ചത്.