മോദി അണച്ച അമര്‍ജവാന്‍ ജ്യോതി കോണ്‍ഗ്രസ് ജ്വലിപ്പിച്ചിരിക്കും: കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, January 22, 2022

 

ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായ ഒരേടാണ് ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ ഇന്ത്യൻ സൈന്യത്തിൻ്റെ ഇടപെടൽ. 1971 ൽ ആ യുദ്ധം ജയിച്ചതിൻ്റെ ഓർമയ്ക്ക് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യാ ഗേറ്റിൽ ”അമർജവാൻ ജ്യോതി” തെളിച്ചു.

വീര സൈനികരുടെ ഓർമകൾ ജ്വലിപ്പിച്ച് നിർത്തിയ “അണയാദീപം ”നരേന്ദ്ര മോദിയുടെ ഭരണകൂടം അണച്ചിരിക്കുന്നു. 50 വർഷങ്ങൾ ജ്വലിച്ച് നിന്ന “അമർ ജവാൻ ജ്യോതി “ഇന്ത്യാ ഗേറ്റിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ ഈ രാജ്യത്തിൻ്റെ ഹൃദയത്തിന് മുറിവേൽക്കും.

രാജ്യസ്നേഹവും ത്യാഗവും എന്താണെന്ന് അറിയാത്ത നരേന്ദ്രമോദിയ്ക്കും ഭക്തർക്കും സൈനികരുടെ ഓർമ്മകളെ പോലും അപമാനിക്കുന്നതിൻ്റെ വേദന മനസ്സിലാകണമെന്നില്ല. സ്മാരകങ്ങളെ ഇല്ലാതാക്കി വരും തലമുറകളുടെ മനസ്സിൽ കോൺഗ്രസ് നേതാക്കളുടെ നേട്ടങ്ങൾ എത്താതിരിക്കാനുള്ള നാണംകെട്ട രാഷ്ട്രീയമാണ് സംഘപരിവാർ നടപ്പിലാക്കുന്നത്.

നിങ്ങൾ അണച്ചത് ഇന്ത്യൻ സൈനിക ചരിത്രത്തിലെ തിളക്കമുള്ള ഒരദ്ധ്യായമാണ്. പ്രിയപ്പെട്ട നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് പോലെ ഞങ്ങളുടെ കൈകളാൽ ഒരിക്കൽ കൂടി “അമർ ജവാൻ ജ്യോതി” ജ്വലിച്ചിരിക്കും.

 

https://www.facebook.com/photo/?fbid=472551437551058&set=a.465298328276369