ആലുവ കൊലപാതകം പാർലമെന്‍റില്‍; ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ബെന്നി ബഹനാന്‍

Jaihind Webdesk
Monday, July 31, 2023

 

ന്യൂഡല്‍ഹി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം. കഴിഞ്ഞ ദിവസം ആലുവയിൽ നടന്ന ദാരുണമായ കൊലപാതകം സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി.

ഒരു നാടിനെയാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്‍റെ ഞെട്ടലിലാണ് കേരളം. ഇത്തരമൊരു സംഭവം കേരളത്തിൽ ഇനി ആവർത്തിക്കാൻ പാടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ പോലീസ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും അടിയന്തരപ്രമേയ നോട്ടീസില്‍ ബെന്നി ബഹനാന്‍ എംപി ചൂണ്ടിക്കാട്ടി.