അലോഷ്യസ് സേവ്യര്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്; കെ.എം അഭിജിത് എൻഎസ്‌യുഐ ദേശീയ ജനറൽ സെക്രട്ടറി

Friday, October 28, 2022

 

ന്യൂഡല്‍ഹി: കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായി അലോഷ്യസ് സേവ്യറിനെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും നിയമിച്ചു.  കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജിവെച്ച കെ.എം അഭിജിത്തിനെ എൻഎസ്‌യുഐ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചു. നിയമനങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകാരം നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പത്രക്കുറിപ്പില്‍ അറിയിച്ചു.