കണ്ണൂര്‍: കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് പുറപ്പടേണ്ട വന്ദേ ഭാരത് ട്രയിനിലെ എസി ഗ്രില്ലിൽ ലീക്ക് കണ്ടതിനെ തുടന്ന് പരിശോധന നടത്തി. ഇന്നലെ രാത്രി മഴ പെയ്തപ്പോൾ ട്രെയിനിനകത്ത് വെള്ളം വീണതായി ആക്ഷേപം ഉണ്ടായിരുന്നു.ഇതിനെ തുടർന്നാണ് പരിശോധന.
കണ്ണൂരിൽ നിർത്തിയിട്ട തീവണ്ടിയിൽ ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരുമെന്നും റെയിൽവെ അധികൃതർ പ്രതികരിച്ചു. കാസർഗോഡ് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിൽ ആയിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ വ്യക്തമാക്കി.