ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി സംബന്ധിച്ച് അറിവില്ലെന്ന സിപിഎം വാദം പൊളിയുന്നു

Jaihind Webdesk
Wednesday, June 19, 2019

Binoy-Kodiyeri001

ബിനോയ് കൊടിയേരിക്കെതിരായ പരാതിയെക്കിറിച്ച് അറിയില്ലെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം പൊളിയുന്നു.ബിനോയിക്കെതിരെ യുവതി നേരത്തെ സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പാണ് പാർട്ടിക്ക് പരാതി ലഭിച്ചത്.

ജൂൺ 13നാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ഇതിനും ദിവസങ്ങൾ മുമ്പ് തന്നെ യുവതി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടന്ന നേതൃയോഗങ്ങൾക്കിടെ ഡൽഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി ഇക്കാര്യം കേന്ദ്രനേതൃത്വം ചർച്ച ചെയ്‌തിരുന്നു. പരാതി വ്യക്തിപരമായതിനാൽ പാർട്ടി ഒരുതരത്തിലും ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടേയെന്നുമുള്ള നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. നേതാക്കളാരും വിഷയത്തിൽ ഇടപെടരുതെന്നും കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ജൂൺ 13നാണ് ബിനോയ് കോടിയേരിക്കെതിരെ മുംബയ് പൊലീസ് കേസെടുത്തത്.

തന്നെ വിവാഹ വാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ചെന്ന് കാട്ടി ബീഹാർ സ്വദേശിനിയായ ബാർ ജീവനക്കാരി നൽകിയ പരാതിയിലാണ് ബിനോയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. 2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. 33 കാരിയായ മുംബൈ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസാണ് ജൂൺ 13ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബിനോയ് വിവാഹവാഗ്‌ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.

teevandi enkile ennodu para