ആൽബർട്ട് ഫിന്നി അന്തരിച്ചു

Saturday, February 9, 2019

പ്രശസ്ത ഹോളിവുഡ് നടൻ ആൽബർട്ട് ഫിന്നി അന്തരിച്ചു. 82 വയസ്സായിരുന്നു. റോയൽ മാസ്‌ഡെൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

വൃക്കയിൽ അർബുധം ബാധിച്ചതിനാൽ 2011 മുതൽ ആൽബർട്ട് ഫിന്നി ചികിത്സയിലായിരുന്നു. ഷേക്‌സ്പീരിയൻ നാടകങ്ങളിലൂടെയാണ് അഭിനയം രംഗത്തേക്ക് കടന്നു വന്നത്.
1960ൽ ‘ദ എന്റർടെയിനർ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അതേവർഷം തന്നെ പുറത്തിറങ്ങിയ ‘സാറ്റർഡെ നൈറ്റ് ആന്‍റ് സണ്ടെ മോണിംഗ്’ എന്ന ചിത്രം ആൽബർട്ടിനെ പ്രശസ്തനാക്കി.

ടോം ജോൺസ് (1963), ടൂ ഫോർ ദ റോഡ്‌സ് (1967), സ്‌ക്രൂജ് (1970), ആന്നി (1982), ദ ഡ്രൈസ്സർ (1983), മില്ലേഴ്‌സ് ക്രോസിങ് (1990), എറിൻ ബ്രോക്കോവിച്ച് (2000), ബിഗ് ഫിഷ് (2003), ദ ബോൺ ലെഗസി (2012), സ്‌കൈ ഫാൾ (2012) എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ബാഫ്ത പുരസ്‌കാരം, ഗോൾഡൻ ഗ്ലോബ്, എമ്മി പുരസ്‌കാരം എന്നിവ കരസ്ഥമാക്കി. 5 തവണ ഓസ്‌കറിന് നാമനിർദേശം ചെയ്യപ്പെട്ടു.