ആലപ്പാട്ടെ കരിമണൽ ഖനനം പൂർണമായി നിർത്താനാവില്ല; സമരത്തെ തള്ളി ആർ രാമചന്ദ്രൻ എം.എൽ.എ

കേരളമൊട്ടാകെ ആലപ്പാട്ടെ ഖനനത്തിനെതിരെ കൈകോർക്കുമ്പോൾ സമരക്കാരെ തള്ളി കരുനാഗപ്പള്ളി എം.എൽ.എ ആര്‍ രാമചന്ദ്രന്‍. ‘സേവ് ആലപ്പാട് സ്റ്റോപ് മൈനിംഗ്’ എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. ആലപ്പാട് സംരക്ഷിക്കപ്പെടണം എന്നാൽ ഖനനം പൂർണമായി നിർത്തണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് എം.എൽ.എ പറഞ്ഞു.

കരിമണൽ ഖനനം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ആർ.ഇയെ തകർക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്ന് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നു. എന്തെല്ലാം ആരോപണങ്ങൾ ഉന്നയിച്ചാലും ഖനനം നിർത്തും വരെ സമരം തുടരുമെന്ന് നാട്ടുകാർ വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിനായി സർക്കാർ തലത്തിലുള്ള ഇടപെടലിന് മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും സമീപിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

black sand miningr ramachandranalappat
Comments (0)
Add Comment