അമിത അളവില്‍ ഉറക്കഗുളിക കഴിച്ച അലന്‍ ഷുഹൈബ് ആശുപത്രിയില്‍; ആത്മഹത്യ ശ്രമമെന്ന് പോലീസ്

Jaihind Webdesk
Wednesday, November 8, 2023


പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തുകയായിരുന്നു. അലന്‍ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എറണാംകുളത്തെ ഇടത്തറയിലുള്ള ഫ്‌ളാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതേസമയം, അലന്റെ മൊഴി എടുക്കാന്‍ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.