മാവോയിസ്റ്റ് ബന്ധം: അലനും താഹയും ഇന്ന് ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകും

Jaihind News Bureau
Friday, November 8, 2019

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും ഇന്ന് ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകും. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി വിധിയെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കീഴ്‌ക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഹർജിക്കാരുടെ വാദം.