ബിജെപിയെ പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂ; ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേർന്ന് അഖിലേഷ് യാദവ്

Jaihind Webdesk
Sunday, February 25, 2024

 

ആഗ്ര (ഉത്തർപ്രദേശ്): രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വെച്ചാണ് അഖിലേഷ് യാദവും യാത്രയുടെ ഭാഗമായത്. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് അഖിലേഷിനെ യാത്രയിലേക്ക് സ്വീകരിച്ചു.

ഇനിയുള്ള നാളുകളില്‍ രാജ്യത്തെ ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഖിലേഷ് യാദവ് പൊതുസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവും അഖിലേഷ് യാദവ് മുന്നോട്ടുവെച്ചു. യാത്രയില്‍ അണിചേർന്നതിന്‍റെ ചിത്രങ്ങളും അഖിലേഷ് യാദവ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘നീതിക്കായുള്ള വലിയ യുദ്ധത്തില്‍ ഇന്ത്യ ജയിക്കും’ എന്ന കുറിപ്പോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അഖിലേഷും ഒന്നിച്ചുള്ള വീഡിയോകള്‍ കോണ്‍ഗ്രസും പങ്കുവെച്ചു.