കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ സീനിയർ ഫെലോഷിപ്പിന് എ.കെ ഭാനുമതി അർഹയായി

Thursday, June 22, 2023

 

തിരുവനന്തപുരം: കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ സീനിയർ ഫെലോഷിപ്പിന് ജയ്ഹിന്ദ് ടിവി ജീവനക്കാരി എ.കെ ഭാനുമതി അർഹയായി. നാടക വിഭാഗത്തിലാണ് ഫെലോഷിപ്പ്. നേരത്തെ ജൂനിയർ ഫെലോഷിപ്പും ഭാനുമതിക്ക് ലഭിച്ചിട്ടുണ്ട്. 80 ലേറെ നാടകങ്ങളിൽ അഭിനയിക്കുകയും നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദം നേടിയ എ.കെ ഭാനുമതി പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും എംജി യൂണിവേഴ്സിറ്റിയിൽ നന്നും എംഫിലും നേടിയിട്ടുണ്ട്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് ഡ്രാമ തൃശൂർ, രംഗപ്രഭാത് എന്നിവിടങ്ങളിൽ ഗസ്റ്റ് അധ്യാപികയും ആയിരുന്നു.