പി.കെ.ശശിക്കെതിരായ പീഡനം : പരാതിക്കാരിയുടെ പേര് പറയണമെന്ന് മന്ത്രി

പി.കെ.ശശി എംഎൽഎക്കെതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ പേര് വ്യക്തമാക്കണമെന്ന് മന്ത്രി എ.കെ.ബാലന്‍. പീഡനപരാതിയില്‍ നടപടി വൈകിയതിനെ തുടര്‍ന്ന് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിനു പരാതി നൽകിയത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോട് രോഷത്തോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

പരാതിയെപ്പറ്റി അറിയില്ലെന്നായിരുന്നു ആദ്യം മന്ത്രിയുടെ നിലപാട്. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ പരാതി കാണിച്ചപ്പോള്‍ അതില്‍ എവിടെയാണ് പരാതിക്കാരിയുടെ പേരെന്നു ചോദിച്ച് ക്ഷുഭിതനായി. മേല്‍വിലാസമില്ലാത്ത പരാതിക്കു മറുപടിയില്ലെന്നും പരാതി ആര് ആര്‍ക്ക് അയച്ച പരാതിയാണിതെന്നും അദ്ദേഹം ചോദിച്ചു. യഥാര്‍ത്ഥ പരാതി കാണിച്ചാല്‍ പ്രതികരിക്കാമെന്നും ആയിരുന്നു രോഷത്തോടെ മന്ത്രിയുടെ മറുപടി.

പീഡന പരാതിയില്‍ ഇരയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തരുടെന്ന കര്‍ശന നിര്‍ദേശം നിലവില്‍ ഉള്ളപ്പോഴാണ്, നീതിപാലകനായ മന്ത്രി ഈതേ കാര്യം ആവര്‍ത്തിച്ച് ചോദിച്ച് ക്ഷുഭിതനായത്. പീഡന പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകി എന്ന വാദവും അദ്ദേഹം തള്ളി. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.youtube.com/watch?v=99AURyAwAnI

pk sasiAK Balan
Comments (0)
Add Comment