പ്രഫുല്‍ പട്ടേലിന്‍റെ ദ്വീപ് സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഭരണകൂടത്തിന്‍റെ ഏകാധിപത്യത്തിനും ഫാസിസ്റ്റ് സമീപനത്തിനുമെതിരെ ശക്തമായ പ്രതിഷേധവുമായി ഐഷ സുല്‍ത്താന. ഫാസിസത്തെ ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഏകാധിപത്യ പ്രവണതക്കെതിരെ ശക്തമായി നിലകൊള്ളുമെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ സന്ദർശന ദിനമായ ഇന്ന് ലക്ഷദ്വീപിൽ കരിദിനം ആചരിക്കുകയാണെന്നും അവർ ഫേസ് ബുക്കിൽ കുറിച്ചു. ഫാസിസ്റ്റ് വിവേചന നടപടികള്‍ക്കെതിരെ ഇനിയും ശബ്ദം ഉയര്‍ത്തുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി. കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ചുള്ള ചിത്രവും ഐഷ സുല്‍ത്താന പങ്കുവെച്ചു. ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് വലിയ വിവാദമായിരുന്നു. ലക്ഷദ്വീപിലെ വിവാദ ഭരണപരിഷ്കാരങ്ങൾക്കെതിരെ നിലപാടെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ‘ബയോ വെപ്പൺ’ പരാമർശം. വിഷയത്തില്‍ ഐഷയ്ക്ക് പിന്തുണയുമായി പ്രമുഖ നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു.
അതേസമയം ദ്വീപിലെ കരിദിനാചരണത്തിനെതിരെ ലക്ഷദ്വീപ് പൊലീസ് രംഗത്തെത്തി. വീടുകളിലെ കരിങ്കൊടി നീക്കണമെന്ന് അവര്‍ ദ്വീപ് നിവാസികളോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്.
https://www.facebook.com/AishaAzimOfficial/posts/1628561800666827