യുഡിഎഫിനെ ശക്തിപ്പെടുത്തുക ലക്ഷ്യം; മുന്നണി മാറില്ലെന്ന് ആവർത്തിച്ച് ലീഗ്

Jaihind Webdesk
Monday, November 20, 2023

 

സുല്‍ത്താന്‍ബത്തേരി: യുഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്ന് ആവർത്തിച്ച്  മുസ്‌ലിം ലീഗ്. യുഡിഎഫ് ശക്തിപ്പെടുത്തുകയാണ് ലീഗിന്‍റെ ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ലീഗ് വരുമെന്ന് കരുതി ആരെങ്കിലും വെള്ളം വച്ചാല്‍ തീ കത്തില്ല. വയനാട് സുത്താന്‍ ബത്തേരിയില്‍ ലീഗ് നടത്തിയ ജില്ലാ ക്യാമ്പിലാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.